Tuesday, June 5, 2007

സാന്പാര് വയ്ക്കാന് (ഭാര്യ വീട്ടില് ഇല്ലാത്തപ്പോള്)

ഫെമിനിസ്റ്റുകള് ഇത് വായിക്കരുത്.

സാന്പാര് വയ്ക്കാന് അഥവാ സാന്പാര് ഇങ്ങനെയും വയ്ക്കാം

കൂട്ട് ഒന്ന്:

സാന്പാര് പരിപ്പ് - 1 കപ്പ്
വെള്ളം - 21/2 യോ 3ഓ കപ്പ്

കൂട്ട് രണ്ട്:
ഉരുളകിഴങ്ങ് - 2 എണ്ണം
വെണ്ടക്ക - 4 എണ്ണം
കോവയ്ക്ക - 5 എണ്ണം
കാരറ്റ് - രണ്ടോ മൂന്നോ എണ്ണം (വലിപ്പത്തിനനുസരിച്ച്)
ബീന്‌സോ പച്ചപ്പയറോ - അഞ്ചോ ആറോ എണ്ണം

കൂട്ട് മൂന്ന്:
സാന്പാര് പൗഡര്
ഉപ്പ്
വെള്ളം - മൂന്നും ആവശ്യത്തിന്

കൂട്ട് നാല്:
കടുക് - കുറേ
കറിവേപ്പില - 2 തണ്ട്
ചെമന്നുള്ളിയോ സവാളയോ ചെറുതായരിഞ്ഞത് - 1/2 കപ്പ്
എണ്ണ - ഒരല്‌പം

കൂട്ട് അഞ്ച്:
ടെലിഫോണ് (താങ്കള് കേരളത്തിനു പുറത്താണെങ്കില് STD/ISD സൗകര്യത്തോടു കൂടിയത്)
അമ്മ, ഫോണിന്റെ അങ്ങേ തലയ്ക്കല്

സാന്പാര് വയ്ക്കുന്ന വിധം

ഒന്നാമത്തെ കൂട്ട് സാധനങ്ങള് കുക്കറില് ഇട്ട് മൂടി വയ്ക്കാതെ പരിപ്പ് പാകത്തിനു വേകുന്നത് (ഫോണെടുത്ത് അമ്മയോട് പരിപ്പ് വെന്തോയെന്ന് എങ്ങിനെയാണറിയുന്നത് എന്ന് ചോദിക്കുക) വരെ തിളപ്പിക്കുക. അതിനു ശേഷം രണ്ടാം കൂട്ട് സാധനങ്ങള് (സാന്പാര് കഷണങ്ങളായി അരിഞ്ഞത്) ഇതിലേയ്ക്കിട്ട്, കൂട്ട് മൂന്നിലെ ഉപ്പും വെള്ളവും ചേര്‌ത്ത് വേകാന് വയ്ക്കുക. രണ്ട് വിസില് കേട്ട ശേഷം കുക്കറിനുള്ളിലെ ആവി തനിയെ പോകാനായി വയ്ക്കുക. ഇതിനു ശേഷം മൂടി തുറന്ന് ചിക്കന് മസാല ഇട്ട് ചെറുതീയില് കുറേ നേരം തിളയ്ക്കാന് വയ്ക്കുക. അമ്മയെ വിളിച്ച് സാന്പാര്‌പൊടിക്ക് പകരമിട്ട ചിക്കന്‌മസാലയ്ക്കട്ടെങ്ങനെ control z അടിക്കാം എന്നു ചോദിക്കുക, എന്നിട്ട് അടുത്ത അരമണിക്കൂര് നേരം അമ്മയുടെ നിര്‌ത്താതെയുള്ള ചിരി ഫോണില്‌കൂടി കേള്‌ക്കുക.

മറ്റൊരു പാത്രത്തില് (ചീനച്ചട്ടിയാണ് നല്ലത്) കൂട്ട് നാലിലെ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും ഇട്ടതിനുശേഷം ഉള്ളി ബ്രൗണ് നിറമാകുന്നത് വരെ വഴറ്റുക. അതിനു ശേഷം ഇതു കൂടി കുക്കറില് ഇട്ട് സാന്പാര് നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കുക.

കഴിപ്പ് കഴിഞ്ഞ ഉടനെ ഫോണെടുത്ത് നാട്ടില് പോയിരിക്കുന്ന ഭാര്യയോട് ഇപ്പോള് കഴിച്ച സാന്പാറിന്റെ സ്വാദിനെക്കുറിച്ച് വാചകത്തിലും (നീ പോടി പുല്ലേ, നീയില്ലെങ്കിലും ഞാന് പുട്ടു പോലെ ജീവിക്കും എന്ന് ആശയത്തിലും) ഘോരഘോരം സംസാരിക്കുക. നിങ്ങള് നളന്റെ പുനര്‌ജന്മമാണെന്നും നിങ്ങളെ കിട്ടിയത് (അതോ കെട്ടിയതോ) എന്റെ ഭാഗ്യമാണെന്നും മറ്റുമുള്ള ഭാര്യയുടെ സ്തുതിവചനങ്ങള് കേട്ട് ആനന്ദനിര്‌വൃതിയടയുക. ഇതിനകം തന്നെ അമ്മായിയമ്മ മരുമകളെ ചിക്കന്‌മസാല വിശേഷം അറിയിച്ചത് നമ്മളറിയുന്നില്ലല്ലോ. അധികം കഴിയുന്നതിനു മുന്പേ നിങ്ങളുടെ ഭാര്യ നിങ്ങളുണ്ടാക്കിയ [red]ചിക്കന്പാറ്[/red] കഴിക്കാന് ആഗ്രഹം പ്രകടിപ്പിക്കും. അപ്പോള്‌പ്പിന്നെ കെട്ടിഞാലണോ അതോ കുരുടാന് അടിക്കണോ അതും അല്ലെങ്കില് ട്രെയിനിനു മുന്പില് ചാടണോ എന്ന് മനോയുക്തം പോലെ തീരുമാനിക്കുക. ശുഭം!

3 comments:

Manarcadan said...

പ്രസവത്തിന് ഭാര്യയെ നാട്ടില് വിട്ടിട്ട് പാചകപരീക്ഷണം നടത്തുന്ന ഒരു മറുനാടന് ഹതഭാഗ്യ മലയാളിയാണീകഥയിലെ നായകന്

മറ്റൊരാള്‍ | GG said...

മണര്‍കാട്ടുകാരാ. അമ്മ മാത്രമല്ല കൂട്ട്‌ നാലിനുശേഷം ഞാനും വായിച്ച്‌ ഒത്തിരി ചിരിച്ചു.

ആര്‍ക്കും സംഭവിക്കാവുന്നത്‌ വളരെ നല്ലരീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

Manarcadan said...

ചിക്കന്പാറ് വിശേഷത്തെക്കുറിച്ചുള്ള അഭിപ്രായത്തിന്‍ നന്ദി "മറ്റൊരാളെ"